നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചെന്ന് ജയരാജന്‍; അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

Published : Oct 16, 2016, 11:35 PM ISTUpdated : Oct 04, 2018, 11:35 PM IST
നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചെന്ന് ജയരാജന്‍; അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തെക്കുറിച്ച് മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി.ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമനങ്ങൾ നടത്തിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് ജയരാജൻ പറഞ്ഞു. റിയാബിന്റെ പാനലിൽ നിന്നാണ് നിയമനങ്ങളെല്ലാം നടത്തിയത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ല. തന്റെ ബന്ധുവായ സുധീർ നമ്പാരെ നിയമിച്ചതും ചട്ടം പാലിച്ചുതന്നെയാണ്. എന്നാല്‍ സുധീര്‍ ചുമതലയേറ്റെടുക്കാൻ സമയം നീട്ടിച്ചോദിച്ചു. ഭരണസ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും ജയരാജൻ പറഞ്ഞു.

പ്രതിപക്ഷം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു. എന്‍റെ രക്തം വേണമെങ്കിൽ തരാം. ഞാനെടുത്ത നടപടികൾ ചിലരെ അസ്വസ്ഥരാക്കി.12 ദിവസം മാധ്യമങ്ങൾ എന്നെ വേട്ടയാടി. കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കുവേണ്ടി മാധ്യമങ്ങൾ കൂട്ടുനിന്നു. വ്യവസായം തകർക്കുന്ന മാഫിയകളാണ് തനിക്കെതിരായ വാർത്തകൾക്ക് പിന്നിൽ . നിരവധി ഭീഷണികളുണ്ടായി. എന്നാല്‍ ഇതിനൊന്നും വഴങ്ങില്ല.

രാജ്യത്തിന് വേണ്ടിയാണ് പോരാടിയത്. വ്യവസായ മേഖല തകർച്ച നേരിടുമ്പോഴാണ് ചുമതലയേറ്റത്. പൊതുമേഖലാസ്ഥാപനങ്ങളിൽ ധൂർത്തും അഴിമതിയുമാണ്. പൊതുമേഖലാസ്ഥാപനങ്ങൾ തട്ടിയെടുക്കാനും ശ്രമമുണ്ടായി. അഴിമതിവിരുദ്ധ നിലപാട് ചിലർക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി . ആരെയും നിയമിക്കാവുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത്. കെടുകാര്യസ്ഥതയ്ക്കെതിരെ പ്രവർത്തിച്ചപ്പോഴാണ് ശത്രുക്കളുണ്ടായതെന്നും ജയരാജന്‍ പറഞ്ഞു.

എന്നാല്‍ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നു പിണറായി പറഞ്ഞു. കീഴ്വഴക്കമെന്ന രീതിയിൽ വേണമെങ്കിൽ അറിയിക്കാം. വ്യവസായ വകുപ്പ് മാത്രമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇ പി ജയരാജന്റെ നിലപാട് മൂല്യങ്ങൾ നിറഞ്ഞതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നിമയസഭയില്‍ ബഹളം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശന്‍ ആണ് നോട്ടീസ് നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം