
ബെംഗളൂരു: കര്‍ണ്ണാടകയില്‍ എംഎൽഎയുടെ മരുമകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. മഹാലക്ഷ്മി ലേ ഔട്ടിലെ ജനതാദള്‍ എസ് എംഎൽഎ ഗോപാലയ്യയുടെ സഹോദരൻ ബസവരാജുവിന്‍റെ ഡ്രൈവറായിരുന്ന മനു എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ എതിരാളികൾ കൊന്നതാകാനും സാധ്യതയുണ്ടെന്നാണു പൊലീസ് പറയുന്നത്.
മകൾ പല്ലവിയെ (18) തട്ടിക്കൊണ്ടുപോയെന്നു നേരത്തെ ബസവരാജു കേസ് കൊടുത്തിരുന്നു. തുടർന്ന്, വിവാഹം കഴിക്കാനായി ഒളിച്ചോടിയതാണെന്നും ജീവനു ഭീഷണിയുണ്ടെന്നറിയിച്ചും മനുവും പല്ലവിയും ചേർന്നു ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു. മനുവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ രണ്ടുമാസം മുൻപു പല്ലവിയുമായി വീണ്ടും ഒളിവിൽ പോകുകയായിരുന്നു. സംഭവവുമായി ബന്ധമില്ലെന്നാണ് എംഎൽഎയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam