ജെഡിഎസുമായുളള സമീപനത്തിൽ മലക്കം മറിഞ്ഞ് മോദി

Web Desk |  
Published : May 05, 2018, 06:12 PM ISTUpdated : Jun 08, 2018, 05:51 PM IST
ജെഡിഎസുമായുളള സമീപനത്തിൽ മലക്കം മറിഞ്ഞ് മോദി

Synopsis

കോൺഗ്രസിനെ സഹായിക്കുകയാണ് ജെഡിഎസ് ഇരുവരും തമ്മിൽ രഹസ്യധാരണയുണ്ടെന്നും മോദി

ബംഗളുരു:ജെഡിഎസുമായുളള സമീപനത്തിൽ മലക്കം മറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ സഹായിക്കുകയാണ് ജെഡിഎസെന്നും ഇരുവരും തമ്മിൽ രഹസ്യധാരണയുണ്ടെന്നും തുകൂരുവിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. ബെംഗളൂരു നഗരസഭ ഇരുപാർട്ടികളും ചേർന്ന് ഭരിക്കുന്നത് ഇതിന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ദേവഗൗഡയെ പുകഴ്ത്തിയ മോദി ഇന്നദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.മോദി പ്രധാനമന്ത്രിയായാൽ ആത്മഹത്യ ചെയ്യുമെന്നാണ് ദേവഗൗഡ മുമ്പ് പറഞ്ഞത്. എന്നാലിപ്പോൾ അദ്ദേഹത്തിനതിന്‍റെ ആവശ്യം വരില്ലെന്ന് മോദി പരിഹസിച്ചു.

അതിനിടെ ക്രിമിനൽകേസ് പ്രതികളായ പതിനൊന്ന് പേരെ കര്‍ണാടകയില്‍ സ്ഥാനാർത്ഥികളാക്കിയതിനെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിച്ചു. അഞ്ച് മിനിറ്റ് നേരം കടലാസിൽ നോക്കി സംസാരിക്കാനാണ് വെല്ലുവിളി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി
കോഴിയെ കയ്യിലെന്തി ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; കൽപ്പറ്റയിൽ സംഘർഷാവസ്ഥ