
എരുമേലി: എരുലേിയില്‍ നിന്ന് കാണാതായ ജെസ്‌നയോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ ബംഗളുരുവില്‍ കണ്ടെത്തിയെന്ന് സൂചന. പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളുരുവിലെത്തി. ജെസ്‌നയെ തേടിയുള്ള പോലീസിന്റെ ആറാമത്തെ ബംഗളുരു യാത്രയാണിത്.
ഫോണ്‍ സന്ദേശങ്ങളെ തുടര്‍ന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചു. എന്നാല്‍ കണ്ടെത്തിയത് ജെസ്‌നയാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ അന്വേഷണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് തിരുവല്ല ഡി.വൈ.എസ്.പി വ്യക്തമാക്കി.
പോലീസ് പല സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവര ശേഖരണ പെട്ടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായില്ല.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്‌ന. ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22 മുതലാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ പിന്നീട് കാണാതാവുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam