വിമാനം തകര്‍ക്കുമെന്ന് ഫോണിലൂടെ സംസാരിച്ചു; ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരന്‍ കസ്റ്റഡിയിൽ

Published : Nov 26, 2018, 01:19 PM ISTUpdated : Nov 26, 2018, 02:00 PM IST
വിമാനം തകര്‍ക്കുമെന്ന് ഫോണിലൂടെ സംസാരിച്ചു; ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരന്‍ കസ്റ്റഡിയിൽ

Synopsis

വിമാനത്തിനകത്ത് വച്ച് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ കുടുക്കിയത്. വിമാനത്തില്‍ ഭീകരര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമാനം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫോണിലൂടെ പറയുന്നത് കേട്ട സഹയാത്രക്കാരനാണ് പൈലറ്റിനെ വിവരമറിയിച്ചത്

കൊല്‍ക്കത്ത: ഫോണിലൂടെ വിമാനം തകര്‍ക്കുമെന്ന് പറഞ്ഞ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്ത- മുംബൈ ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാരനായ ജെ. പൊദ്ദാര്‍ എന്നയാളാണ് കസ്റ്റഡിയിലായത്. 

വിമാനത്തിനകത്ത് വച്ച് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ കുടുക്കിയത്. വിമാനത്തില്‍ ഭീകരര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമാനം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫോണിലൂടെ പറയുന്നത് കേട്ട സഹയാത്രക്കാരനാണ് പൈലറ്റിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. നിലവില്‍ ഇയാളെ കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സുരക്ഷാപ്രശ്‌നം മാനിച്ച് വിമാനത്തിന്റെ യാത്ര റദ്ദാക്കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ