
ഗാന്ധി നഗര്‍: കോടതി വിധി ഉണ്ടായിട്ടും ശബരിമല യുവതീ പ്രവേശനം നടപ്പാക്കാനല്ല എതിർക്കാനാണ് ബി ജെ പി ശ്രമമെന്ന് മനുഷ്യാവകാശ പ്രവർത്തകനും ഗുജറാത്തിലെ എം എൽ എയുമായ ജിഗ്‍നേഷ് മേവാനി. ഇത് പിൻതിരിപ്പൻ നയമെന്നും ജിഗ്നേഷ് മെവാനി പ്രതികരിച്ചു.
വ്യക്തികളുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനുള്ള നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. കേന്ദ്രസര്‍ക്കാരിന്‍റേത് ഫാസിസ്റ്റ് നടപടിയാണ്. 2019ലെ തെരെഞ്ഞെടുപ്പിൽ മതേതര ശക്തികൾ ബി ജെ പി യിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുമെന്നും മേവാനി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam