ജിഷ്ണുവിന്‍റെ ചരമ വാർഷിക ദിനം അട്ടിമറിക്കാന്‍ ശ്രമം; കോളേജ് മാനേജ്മെന്‍റിനെതിരെ  വിദ്യാര്‍ത്ഥികള്‍

Published : Dec 23, 2017, 01:45 PM ISTUpdated : Oct 05, 2018, 02:16 AM IST
ജിഷ്ണുവിന്‍റെ ചരമ വാർഷിക ദിനം അട്ടിമറിക്കാന്‍ ശ്രമം; കോളേജ് മാനേജ്മെന്‍റിനെതിരെ  വിദ്യാര്‍ത്ഥികള്‍

Synopsis

തൃശൂര്‍:  ജിഷ്ണു പ്രണോയ് ചരമ വാർഷിക ദിനം, അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥികൾ. സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാർഷിക ദിനത്തിൽ കോളജിന് അവധി നൽകിയതായാണ് ആരോപണം. അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നൽകിയിരിക്കുന്നതെന്ന് എസ് എഫ് ഐ ആരോപിക്കുന്നു.

ഈ വർഷം ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വാർഷികത്തിൽ ജനുവരി 5ന് എസ് എഫ് ഐ അനുസ്മരണം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ജനുവരി അഞ്ച് മുതൽ എട്ട് വരെ  അവധി നൽകി കൊണ്ട് കോളജ് സർക്കുലർ പുറത്തിറത്തിയിരിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. മൂല്യനിർണയ ചുമതല ഉള്ളതിനാൽ ജീവനക്കാരുടെ കുറവുള്ളതിനാലാണ് അവധി എന്നാണ് സർക്കുലറിൽ പറയുന്നത്. 

എന്നാൽ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധിയെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. അനുസ്മരണത്തിന്‍റെ ദിവസം പുറത്ത് വിടാതിരുന്നത്  കൊണ്ടാണ് മൂന്ന് ദിവസം അവധി കൊടുത്തതെന്നും എസ് എഫ് ഐ ആരോപിക്കുന്നു.  മാനേജ്മെൻറിന്റയും അധ്യാപകരുടെയും പീഡനം മൂലമായിരുന്നു ജിഷ്ണു ആത്മഹത്യ ചെയ്തതെന്നായിരുന്നു സഹപാഠികളും വീട്ടുകാരും ആരോപിക്കുന്നത്. നിലവിൽ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ; ഒരു ലക്ഷം ഡോളർ ബോണ്ട് ചുമത്തി; സ്വന്തം വീടിന് തീവെക്കാൻ ശ്രമിച്ചെന്ന് കേസ്
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ