വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു: ജെഎന്‍യു സംഭവത്തില്‍ ചാനലുകള്‍ക്കെതിരെ കേസ്

Published : Apr 23, 2016, 08:18 AM ISTUpdated : Oct 05, 2018, 01:22 AM IST
വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു: ജെഎന്‍യു സംഭവത്തില്‍ ചാനലുകള്‍ക്കെതിരെ കേസ്

Synopsis

ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ ഇന്ത്യാവിരുദ്ധമുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായാണ് മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടത്. തുടര്‍ന്ന് കനയ്യ കുമാറടക്കം 21 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന്  ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. പുറത്തു വിട്ട വീഡിയോ  വ്യാജമാണെന്നു ദില്ലി സര്‍ക്കാര്‍ നടത്തിയ  അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് എക്‌സ് എന്നീ ചാനലുകള്‍ക്കെതിരെയാണ് കേസ്. 

ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ ,ഒമര്‍ ഖാലിദ് എന്നിവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വട്ടിയൂർക്കാവിനെ വി.കെ പ്രശാന്ത് ചതിച്ചു, ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും'; വീഡിയോയുമായി കെ. കൃഷ്ണകുമാർ
3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ