
വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ച കുറിപ്പില്‍ പുത്തന്‍ വേലിക്കരയിലെ 95.44 ഏക്കറിനും കൊടുങ്ങല്ലൂരില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. വ്യവസായം, ടൂറിസം, ഐടി തുടങ്ങിയവയ്‌ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കാണിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. വൈക്കത്ത് സമൃദ്ധി പദ്ധതിക്ക് ഇളവ് നല്‍കിയതും മന്ത്രി ഇതേ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സന്തോഷ് മാധവന്റെ ഈ സ്ഥലത്തെ വ്യവസായ പ്രദേശമായി പ്രഖ്യാപിക്കണമെന്നും പദ്ധതിക്കായി ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കുറപ്പിലെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അതേപടി അംഗീകരിച്ചു. ഇതനുസരിച്ച് റവന്യൂ വകുപ്പ് അനുകൂലമായി ഉത്തരവും ഇറക്കി. 1600 കോടി നിക്ഷേപത്തോടെ സന്തോഷ് മാധവന്‍ കൈവശം വച്ചിരുന്ന ഭൂമിയിയില്‍ കൃഷി പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഹൈടെക് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടു മുമ്പ് ധൃതി പിടിച്ചുള്ള തീരുമാനം. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയാണ് വളഞ്ഞ വഴിയിലൂടെ തിരിച്ചു നല്‍കാന്‍ നീക്കമുണ്ടായത്. വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam