
സൗദിയില്‍ നാലു വര്‍ഷത്തിനകം 12 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി. ഡിസംബര്‍ 11 നു നിലവില്‍ വരുന്ന പരിഷ്‌ക്കരിച്ച നിതാഖത് , സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ അനുപാതം, സ്വദേശികളുടെ തൊഴില്‍ സ്ഥിരത, ശരാശരി വേതനം, സ്വദേശികളുടെ എണ്ണം തുടങ്ങിയവയെല്ലാം പരിഗണിക്കും.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ ദേശിയ പരിവര്‍ത്തനപദ്ധതിയിലൂടെ നാലു വര്‍ഷത്തിനകം സ്വകാര്യ മേഘലയില്‍ സ്വദേശികള്‍ക്കു 12 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതായി തൊഴില്‍ - സാമൂഹ്യ വികസന മന്ത്രാലയ പദ്ധതി അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് അല്‍ ഖത്താന്‍ പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനത്തില്‍ നിന്നു 9.2 ശതമാനമായി കുറക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇടത്തരം യോഗ്യതയും ഉയര്‍ന്ന യോഗ്യതയുമുള്ള തൊഴിലാളികളുടെ കൂട്ടത്തില്‍ വിദേശികളെ അപേക്ഷിച്ചു സ്വദേശികള്‍ കുറവാണ്. ഇപ്പോഴത്തെ നിതാഖത് സ്വദേശി ജീവനക്കാരുടെ എണ്ണം മാത്രമാണ് കണക്കിലെടുക്കുന്നത്. മറ്റുഘടകങ്ങളൊന്നും പരിഗണിക്കുന്നില്ല.
ഡിസംബര്‍ 11 നു നിലവില്‍ വരുന്ന പരിഷ്‌ക്കരിച്ച നിതാഖത് സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ അനുപാതം സ്വദേശികളുടെ തൊഴില്‍ സ്ഥിരത, ശരാശരി വേതനം, സ്വദേശികളുടെ എണ്ണം തുടങ്ങിയവയെല്ലാം പരിഗണിക്കും. നിതാഖത്തില്‍ പുതിയതായി പരിഗണിക്കുന്ന ഘടകങ്ങളില്‍ സ്വദേശികളുടെ തൊഴില്‍ സ്ഥിരത മാത്രമാണ് മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുന്നതെന്ന് ഡോ അഹമ്മദ് അല്‍ ഖത്താന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam