ഖത്തറില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്; ട്രാവല്‍ ഏജന്‍റ് ആലപ്പുഴയില്‍ പിടിയില്‍

Published : Jan 21, 2018, 04:47 PM ISTUpdated : Oct 04, 2018, 11:26 PM IST
ഖത്തറില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്; ട്രാവല്‍ ഏജന്‍റ് ആലപ്പുഴയില്‍ പിടിയില്‍

Synopsis

ആലപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് നടത്തിയ ട്രാവല്‍ ഏജന്റിനെ ആലപ്പുഴ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു. 24 പേരാണ് ഇയാളുടെ വാക്ക് വിശ്വസിച്ച് ഖത്തറിലെത്തി കുടുങ്ങിയത്. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ ആറ് മാസം താമസിക്കാം. ഇത് മറയാക്കി തട്ടിപ്പ് നടത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി മുസ്തഫ മാളിയേക്കലാണ് പിടിയിലായത്. 

ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശി ഷക്കീര്‍ മുഹമ്മദിനായി തെരച്ചില്‍ തുടരുകയാണ്. ആലുവയില്‍ ഇരുവരും ചേര്‍ന്ന് നടത്തിവന്ന ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 24 യുവാക്കളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. മെട്രോ റെയിലില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഇവരെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിച്ചു. ഒരാളുടെ കയ്യില്‍നിന്ന് 85000 രൂപ വീതം വാങ്ങി. 

ദോഹയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തട്ടിപ്പിനിരയായ ആലപ്പുഴ എടത്വാ സ്വദേശികളായ 11 പേര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ദോഹയിലെ ലേബര്‍ ക്യാന്പില്‍ ഒറ്റമുറിയിലാണ് 24പേരും ഇപ്പോഴുള്ളത്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ