
ദില്ലി:പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണെന്ന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു., പതിനായിരത്തിൽ അധികം കുതിര സവരിക്കാർ പ്രതിസന്ധിയിലാണ്. വിദേശ രാജ്യങ്ങളിൽ സര്‍വ്വകക്ഷി പ്രതിനിധി സംഗ്ത്തിന്‍റെ പര്യടനം ഗംഭീരമായി നടന്നു, പക്ഷെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ എന്ത് നടപടി എന്ന ചോദ്യം ബാക്കിയാണ്. കശ്മീരിൽ മുഖ്യമന്ത്രിക്ക് പോലും നിർണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വിദേശ പര്യടനത്തിന് പോകുന്നതിനു മുമ്പ് തന്നെ ചില വിഷയങ്ങളിലെ എതിർപ്പ് ഉന്നയിച്ചത് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പോയ ആരും എന്ത്കൊണ്ട് പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ സൽമാൻ ഖുർഷിദ് വിദേശത്ത് സ്വാഗതം ചെയ്തു ഇപ്പൊൾ കോൺഗ്രസിന് ഈ വിഷയത്തിൽ ഒരു നിലപാട് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.വിദേശ പര്യടനം കഴിഞ്ഞു , എല്ലാവരും എത്തി, ഇനി ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഇടപെടണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു
ജനങ്ങളെ വിശ്വസിച്ചു ഇനിയെങ്കിലും op സിന്ദൂറിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് വിശദാംശങ്ങൾ പുറത്ത് വിടണം.പ്രതിനിധി സംഘത്തിലെ അംഗങ്ങളെ ആലിംഗനം ചെയ്തത് കൊണ്ട് എല്ലാം ആയില്ല.പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണം എന്ന് ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam