പരാതി പരിഹരിക്കാൻ ആഢംബര വാച്ച്; സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം, മുൻപും കേസുകളിൽ ആരോപണ വിധേയൻ

Published : Jun 12, 2025, 09:51 AM IST
Kerala Police

Synopsis

പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം. 

കോഴിക്കോട്: വ്യാപാരിയിൽ നിന്ന് വാച്ച് പ്രതിഫലമായി വാങ്ങിയെന്ന ആരോപണം നേരിടുന്ന എസ്ഐക്കെതിരെ അന്വേഷണം. കോഴിക്കോട് സിറ്റി പരിധിയിലെ സബ് ഇൻസ്പെക്ടർക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം.

സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെയാണ് ആദ്യം ആരോപണം ഉയർന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ എസ്ഐ വാച്ച് കൈപ്പറ്റി എന്ന് കണ്ടെത്തുകയായിരുന്നു. പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് അന്വേഷണം. ഇയാൾ മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരിൽ ചോരപ്പാടുകള്‍; ജോത്സ്യൻ മുരാരി തന്ത്രി പെണ്‍കുട്ടിയെ മര്‍ദിച്ചോയെന്നും അന്വേഷിക്കും
വ്ലോഗര്‍ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ആണ്‍സുഹൃത്തുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം