ജോസ് കെ മാണിയുടെ കേരളയാത്രയ്ക്ക് ഇന്ന് സമാപനം; യോഗത്തിൽ പിജെ ജോസഫ് പങ്കെടുക്കില്ല

Published : Feb 15, 2019, 08:40 AM ISTUpdated : Feb 15, 2019, 09:13 AM IST
ജോസ് കെ മാണിയുടെ കേരളയാത്രയ്ക്ക് ഇന്ന് സമാപനം; യോഗത്തിൽ പിജെ ജോസഫ് പങ്കെടുക്കില്ല

Synopsis

സമാപന യോഗത്തിൽ പി ജെ ജോസഫ് പങ്കെടുക്കില്ല. ലോക കേരളാ സഭയിൽ പങ്കെടുക്കാൻ ദുബായിൽ പോവുന്നതിനാലെന്നാണ് വിശദീകരണം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. വൈകീട്ട് നടക്കുന്ന റാലിയോടെയാണ് സമാപനം. കെ എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ പക്ഷെ പി ജെ ജോസഫ് പങ്കെടുക്കില്ല. ലോക കേരളാ സഭയിൽ പങ്കെടുക്കാൻ ദുബായിൽ പോവുന്നതിനാലെന്നാണ് വിശദീകരണം. അതേ സമയം പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

എം പി നയിക്കുന്ന കേരള യാത്രയ്ക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയിൽ കിട്ടിയത് തണുപ്പൻ സ്വീകരണങ്ങളായിരുന്നു. പിജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാർട്ടിയിലെ ഗ്രൂപ്പ് ഭിന്നതകൾ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയിൽ പി.ജെ.ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂർ വൈകിയും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും കെപിസിസി അധ്യക്ഷ സ്ഥാനത്തിലും നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്; 'എല്ലാം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും'
ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി