അക്രമി സംഘം മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊന്നു

Published : Oct 31, 2018, 11:00 AM IST
അക്രമി സംഘം മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊന്നു

Synopsis

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദന്‍ തിവാരിയെ ആക്രമി സംഘം തട്ടിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ച് പൊലസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനിടയിലാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. 

റാഞ്ചി: അക്രമി സംഘം മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചത്തറയിലാണ് മാധ്യമപ്രവര്‍ത്തകന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഹിന്ദി ദിനപത്രമായ ആജിലെ ലേഖകന്‍ ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദന്‍ തിവാരിയെ ആക്രമി സംഘം തട്ടിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ച് പൊലസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനിടയിലാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. വനമേഖലയില്‍ നിന്നാണ് മര്‍ദ്ദനത്തിനിരയായി മരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ്  അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് റിക്ഷാ ഡ്രൈവർ നേരെ ആശുപത്രിലെത്തി, ചികിത്സിക്കാൻ വൈകിയെന്നും ആരോപണം
ഇന്ത്യൻ കരസേനാ മേധാവിയുടെ കടുത്ത മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾ മാത്രം, വീണ്ടും പാക് ഡ്രോണുകൾ; തുരത്തി ഇന്ത്യൻ സൈന്യം