കമ്യൂണിസം ഇങ്ങനെയായിരിക്കുമോ? വൈറലായി ജോയ് മാത്യുവിന്റെ ചോദ്യം

Published : Sep 05, 2018, 09:32 PM ISTUpdated : Sep 10, 2018, 05:25 AM IST
കമ്യൂണിസം ഇങ്ങനെയായിരിക്കുമോ? വൈറലായി ജോയ് മാത്യുവിന്റെ ചോദ്യം

Synopsis

പി കെ ശശിക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സിപിഎം നിലപാടിനെ നിശിതമായ വിമര്‍ശിച്ച് ചലചിത്രതാരം ജോയ് മാത്യുവിന്റെ പോസ്റ്റ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി സഭ അന്വേഷിക്കാമെന്ന് നിലപാട് എടുത്തപ്പോള്‍ ഉയര്‍ന്ന വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.


പി കെ ശശിക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സിപിഎം നിലപാടിനെ നിശിതമായ വിമര്‍ശിച്ച് ചലചിത്രതാരം ജോയ് മാത്യുവിന്റെ പോസ്റ്റ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി സഭ അന്വേഷിക്കാമെന്ന് നിലപാട് എടുത്തപ്പോള്‍ ഉയര്‍ന്ന വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. ജീവിതം കട്ടപ്പൊക എന്ന തലക്കെട്ടിലാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇതു തന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ പറയുന്നത്. ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും  കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും . ഇനി മറ്റു മതസ്‌തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും. സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും 
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും. ഇതു മൂലമ ഖജനാവിന് നല്ല ലാഭം ലഭിക്കുമെന്നും ജോയ് മാത്യു പരിഹസിക്കുന്നു. കേസുകള്‍ കെട്ടിക്കിടക്കില്ല. പൊലീസ്, വക്കീല്‍, ജുഡീഷ്യറി തുടങ്ങിയ ചെലവുകള്‍ ചുരുക്കാം. കേസുകള്‍ കെട്ടിക്കിടക്കുകയുമില്ലെന്ന് ജോയ് മാത്യു വിമ്ര‍ശിക്കുന്നു.

പക്ഷേ മേല്‍പ്പറഞ്ഞ വിഭാഗങ്ങില്‍ ഒന്നും ഉള്‍പ്പെടാത്തവരുടെ കാര്യം എങ്ങനെയാവും എന്ന കാര്യത്തിലെ ആശങ്കയും ജോയ് മാത്യു മറച്ച് വക്കുന്നില്ല. ഇതിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക തന്നെ എന്ന സംശയത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജോയ് മാത്യുവിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞു. 


പോസ്റ്റിന്റെ പൂര്‍ണരൂപം

ജീവിതം ഒരു കട്ടപ്പൊക 
-----------------------------
ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് 
ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും 
കന്യാസ്ത്രീകളുടെയും 
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും .
ഇനി മറ്റു മതസ്‌തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും 
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും 
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ .
പോലീസ് ,വക്കീൽ .ജൂഡിഷ്യറി .........
ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല 
ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ 
സംഭവിക്കുക ?
എന്റെ സംശയം അതല്ല ,
മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മത 
ത്തിലൊന്നും പെടാത്തവരുടെ കാര്യം ?
കട്ടപ്പൊക തന്നെ അല്ലെ ?

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ
ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'