
ആലപ്പുഴ: ആലപ്പുഴയില്‍ ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് (66) മരിച്ചത്. ശ്വാസതടസം നേരിട്ട ഇയാളെ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ചമ്പക്കുളം ഗവ.ആശുപത്രിക്ക് സമീപത്ത് വച്ചാണ് അപകടം.
108 ആംബുലന്‍സിനാണ് തീപിടിച്ചത്. ആംബുലന്‍സില്‍ വച്ച് രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓക്സിജന്‍ സിലിണ്ടര്‍ സ്ഫോടനത്തോടെ ഉയർന്നു പൊങ്ങി.
ആബുലന്‍സിലെ നേഴ്സ് സെയ്ഫുദ്ദീന്‍, മോഹനന്‍ നായരെ ആബുലന്‍സില്‍ നിന്നും സാഹസീകമായി പുറത്തിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിച്ചു. നഴ്സ് സെയ്ഫുദ്ദീന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റു.
ആംബുലന്‍സിന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്ക്, കാര്‍, എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ കടകളിലേക്കും തീ പടർന്നു.
വീഡിയോ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam