സർക്കാറിനെതിരെ വിമർശനവുമായി കെ കൃഷ്ണൻകുട്ടി എംഎൽഎ

Published : Mar 06, 2017, 04:10 AM ISTUpdated : Oct 05, 2018, 02:50 AM IST
സർക്കാറിനെതിരെ വിമർശനവുമായി കെ കൃഷ്ണൻകുട്ടി എംഎൽഎ

Synopsis

സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ഭരണ കക്ഷി എംഎൽഎ കെ കൃഷ്ണൻ കുട്ടി. വൻ കിട പദ്ധതികളിൽ മാത്രം ശ്രദ്ധവയ്‍ക്കുന്ന സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. ഈ സ്ഥിതി തുടർന്നാണ് ഏതാനും മാസങ്ങൾക്കകം  കർഷക ആത്മഹത്യകളുടെ നാടായി കേരളം മാറുമെന്നും കൃഷ്ണൻ കുട്ടി തുറന്നടിച്ചു.

കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോഴാണ് ഇടതു സർക്കാറിന്‍റെ നയങ്ങളെ അതി രൂക്ഷമായ ഭാഷയിൽ ഭരണ കക്ഷി എംഎൽഎയായ കെ കൃഷ്ണൻകുട്ടി വിമർശിച്ചത്. അസുഖം വന്നാൽ ചികിത്സിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ മരണത്തിന് കീഴടങ്ങുകയാണ് സാധാരണക്കാർ. കർഷകരുടെ സ്ഥിതി ഭയാനകമാണ്. അടുത്ത ഒരു വർഷത്തേക്ക് കടബാധ്യതയിൽ നിന്ന് കരകയറാനോ, കൃഷി ഇറക്കാനോ കർഷകർക്കാകില്ല. ഇതേക്കുറിച്ച് സർക്കാർ പഠിക്കാനോ പ്രതിവിധികൾ തേടാനോ തയ്യാറാകുന്നില്ലെന്നും കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..

സംസ്ഥാന സർക്കാറിന്‍റെ ബജറ്റ് പോലും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വൻകിട വികസന പദ്ധതികളാണ് മുന്നോട്ടു വക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മന്ത്രിമാർക്ക് മനസ്സിലാകുന്നില്ലെന്നും കൃഷ്ണൻകുട്ടി തുറന്നടിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ കൂട്ട ആത്മഹത്യകൾക്ക് അധികം താമസമില്ലെന്നാണ് ജനതാദൾ എംഎൽഎയുടെ മുന്നറിയിപ്പ്. നിയമ സഭാ അംഗമെന്ന നിലയിലല്ല, കർഷകൻ എന്ന നിലയിലാണ് ആശങ്ക പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും