വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഓർമ്മിപ്പിച്ച് കെ മുരളീധരന്‍

Published : Apr 16, 2026, 09:30 AM IST
k muraleedharan

Synopsis

ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല

തിരുവനന്തപുരം:  മുഖ്യമന്ത്രി ആരാകണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് തള്ളി കെ മുരളീധരന്‍ രംഗത്ത്. നിലവിൽ അത്തരം ചർച്ചകളുടെ ആവശ്യകത ഇല്ല.യുഡിഎഫ് ജയിക്കും എന്നതിൽ സംശയമില്ല.ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടന്നോളും. സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ്..ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല.ഇതിനൊക്കെ നടപടിക്രമങ്ങൾ ഉണ്ട്.ഫലം വന്നതിന് ശേഷം യോഗം ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.ഹൈക്കമാൻഡ് തന്നെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകുമെന്നാണ് കരുതുന്നത്  വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നത് എന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി   മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് വ്യക്തമായ വഴികളുണ്ട് മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന‌് രാഹുൽ ഗാന്ധി തന്നെ നിർദ്ദേശിച്ചതാണെന്നും നേതൃത്വം സൂചിപ്പിച്ചു.

 മുഖ്യമന്ത്രി പദവിക്കായുള്ള കോൺഗ്രസിലെ കിട മത്സരം. മുറവിളിയും പോരും ബോധ പൂർവ്വമെന്നാണ് വിലിയരുത്തല്‍. കെ സിക്കായി കൂട്ടത്തോടെ നേതാക്കൾ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയാണ് തിരിച്ചടിച്ചുള്ള വിഡി പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. ചാനൽ വിമർശനം അവസരമാക്കി െകസി പക്ഷം രംഗത്തുണ്ട് എം പി മാരുടെ പിന്തുണ ഉറപ്പാക്കാനും ശ്രമം ഉണ്ട്. ഘടകക കക്ഷികളെ ചേർത്ത് നിർത്താനും നീക്കങ്ങൾ സജീവമാഅ എപി  അനിൽ കുമാറിന്‍റെ  പാണക്കാട് സന്ദർശനവും നീക്കത്തിന്റ ഭാംഗമാണ്  ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് ഇക്കാര്യത്തില്‍ കടുത്ത അതൃപ്‌തിയുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സംയമനം പാലിക്കണം, ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ, പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല'; മുഖ്യമന്ത്രി ചർച്ചകൾ തള്ളി കെപിസിസി അധ്യക്ഷൻ
സുപ്രീം കോടതി വിധിയെ തുടർന്ന് നടപടി, ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണം