രക്ഷയില്ല, സാധാരണയെക്കാൾ 3˚വരെ കൂടുതലാകും, കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡിഗ്രി വരെയാകും

Published : Apr 16, 2026, 09:27 AM ISTUpdated : Apr 16, 2026, 10:17 AM IST
high temperature

Synopsis

കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും, സൂര്യാതപം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്താകെ താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിൽ ചൂട് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 19-ാം തിയ്യതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°സെലഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39° സെലഷ്യസ് വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 2 മുതൽ 3˚വരെ കൂടുതലായിരിക്കും. 

വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്നു, ഉന്നതതല യോഗം ചേരും

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നസ സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താൻ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നുചേരും. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കൂടിയ നിരക്കിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും. 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നും വാങ്ങാനായി കെഎസ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് അനുതി തേടിയിട്ടുണ്ട്

വീടിന്  പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹം ക്ഷണിക്കാൻ പോകും വഴി അപകടം: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനുനേരെ ക്രൂരമർദ്ദനം; യൂണിറ്റ് പ്രസിഡന്റ് ജെറിനാണ് മർദനമേറ്റത്