
ആലുവ: അതിജീവനത്തിനുള്ള പോരാട്ടം കേരളജനത നടത്തുമ്പോള്‍ പ്രളയക്കെടുതിയിലെ ഒരുപാട് ചിത്രങ്ങള്‍ ഹൃദയത്തെ തൊടുന്ന രീതിയില്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു വീടിന്‍റെ ടെറസില്‍ നന്ദി അര്‍പ്പിച്ച ചിത്രം നാവിക സേന പുറത്തു വിട്ടത്.
കൊച്ചിയില്‍ നിന്നുള്ള ചിത്രം എന്ന നിലയിലാണ് നാവിക സേന ആ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെ വെള്ള അക്ഷരത്തില്‍ താങ്ക്സ് എന്ന എഴുതിയ ആ ചിത്രം കേരളം ഏറ്റെടുത്തു. ഹെലികോപ്ടറില്‍ എത്തി എയര്‍ ലിഫ്റ്റിംഗിലൂടെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച നാവിക സേനയ്ക്ക് ഈ ചിത്രം ഉപയോഗിച്ച് കേരളം മുഴുവന്‍ നന്ദി അറിയിച്ച് കൊണ്ടിരുന്നു.
ഇതിന് പിന്നാലെ അതെഴുതിയ വീട് അന്വേഷിക്കുകയായിരുന്നു മലയാളികള്‍. അതിനുള്ള ഉത്തരം ഇതാ ലഭിച്ചിരിക്കുന്നു. നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് വ്യത്യസ്തമായ ആ നന്ദി എഴുതിയതിന് പിന്നില്‍. അച്ഛന്‍റെ ഡബിള്‍ മുണ്ട് കീറിയാണ് ധനപാലന്‍ വെള്ള അക്ഷരത്തില്‍ താങ്ക്സ് എന്ന എഴുതിയത്.
എന്നാല്‍, ധനപാലനെയും കുടുംബത്തെയും ഹെലികോപ്ടറില്‍ അല്ല രക്ഷിച്ചത്. സമീപത്തെ വീട്ടിലെ പ്രായമുള്ളവരെയെല്ലാം നാവിക സേന എയര്‍ ലിഫ്റ്റിംഗിലൂടെയാണ് രക്ഷിച്ചത്. ഇതിനുള്ള നന്ദിയായിട്ടാണ് അങ്ങനെ ചെയ്തതെന്നും ധനപാലന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam