കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി, സ്ഥിരീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

Published : Nov 04, 2025, 01:56 PM IST
K S Sabarinathan

Synopsis

മുന്‍ എംഎൽഎയെ സ്ഥാനാര്‍ഥിയാക്കി തിരുവനന്തപുരം കോര്‍പറേഷനിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുമ്പെയാണ്  കോണ്‍ഗ്രസ്

തിരുവനന്തപുരം: കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

മുന്‍ എംഎൽഎ സ്ഥാനാര്‍ഥിയാക്കി തിരുവനന്തപുരം കോര്‍പറേഷനിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുന്പെയാണ് കോണ്‍ഗ്രസ് . രണ്ടു തവണയായുള്ള ദയനീയ തോൽവി അവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി . ഇടതു ഭരണ സമിതിയെ വിമര്‍ശിച്ചാണ് പ്രചാരണമാണെങ്കിലും ഉന്നം ബിജെപിയുടെ കടന്നു കയറ്റം തടയലാണ് . മേയര്‍ സ്ഥാനാര്‍ഥി കെഎസ് ശബരീനാഥൻ തന്നെയെന്ന്  എഐസിസി ജനറൽ സെക്രട്ടറി വ്യക്തത വരുത്തി

ആദ്യഘത്തിൽ 48 സ്ഥാനാാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് . മുന്നണി ചര്‍ച്ച പൂര്‍ത്തിയാക്കി മുഴുവൻ സീറ്റിലും ഉടൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. എൽഡിഎഫും ബിജെപിയും രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ തലസ്ഥാനത്തെ മത്സര ചിത്രം വ്യക്തമാകും.2020 ൽ മുന്നണിയിലിലുണ്ടായിരുന്ന ഘടകക്ഷികള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര സീറ്റാണ് സിപിഎം വാഗ്ദാനം .

കേരള കോണ്‍ഗ്രസ് ബിക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരു സീറ്റ് വീതം നൽകും. കൊല്ലത്ത് സീറ്റ്തര്‍ക്കത്തിൽ യുഡിഎഫിൽ ചര്‍ച്ച തുടരുകയാണ് .തര്‍ക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ