
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുകയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അവിശ്വാസികളെയും അരാകവാദികളെയും സാമൂഹിക വിരുദ്ധരെയും നിര്‍ബന്ധിച്ച് ശബരമലയില്‍ കൊണ്ടുവരുകയാണ്. ഇത്തരക്കാരെ പൊലീസിന്‍റെ അകമ്പടികളോടെ ശബരിമലയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുവന്നാല്‍ വിശ്വാസികള്‍ ആ നീക്കം ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പുനര്‍പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് യുവതികളുടെ ശബരിമല പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വലിയ തീതിയില്‍ ഭക്തര്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിലാണ് സര്‍ക്കാര് നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റുകളും കിസ് ഓഫ് ലൗ പ്രവര്‍ത്തകരും ആക്സ്റ്റിവിസ്റ്റുകളും നിരവധി കേസില്‍ പ്രതികളായിട്ടുള്ള യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരുന്നത് ആരാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam