ശബരിമലയിലെ കോണ്‍‌ഗ്രസ് നിലപാട് ആണും പെണ്ണും കെട്ടത്; പ്രമേയം പാസ്സാക്കിയാൽ കേന്ദ്രം ഇടപെടുമെന്ന് ശ്രീധരൻപിള്ള

Published : Oct 21, 2018, 11:03 AM ISTUpdated : Oct 21, 2018, 11:18 AM IST
ശബരിമലയിലെ കോണ്‍‌ഗ്രസ് നിലപാട് ആണും പെണ്ണും കെട്ടത്; പ്രമേയം പാസ്സാക്കിയാൽ കേന്ദ്രം ഇടപെടുമെന്ന് ശ്രീധരൻപിള്ള

Synopsis

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കണമെന്ന് പി.എസ്. ശ്രീധരൻ പിള്ള. ആഭ്യന്തര തീർഥാടനം സംസ്ഥാനത്തിന്‍റെ വിഷയമാണ്. സംസ്ഥാന സർക്കാറിന് മാത്രമാണ് നിയമനിർമ്മാണ ചുമതല. സംസ്ഥാനം പ്രമേയം പാസ്സാക്കിയാൽ മാത്രമേ കേന്ദ്രസ‍ർക്കാരിന് ഇടപെടാനാകൂ എന്നും ശ്രീധരൻപിള്ള പറഞ്ഞു. രേഖ മൂലം കേന്ദ്രത്തോട് ആവശ്യപ്പെടണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചാൽ ബി ജെ പിയും ശക്തമായ നിലപാട് സ്വീകരിക്കും. പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസ് നടപടി ആണും പെണ്ണും കെട്ട സമീപനമെന്നും ശ്രീധരൻപിള്ള വിമര്‍ശിച്ചു.  

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കണമെന്ന് പി.എസ്. ശ്രീധരൻ പിള്ള. ആഭ്യന്തര തീർഥാടനം സംസ്ഥാനത്തിന്‍റെ വിഷയമാണ്. സംസ്ഥാന സർക്കാറിന് മാത്രമാണ് നിയമനിർമ്മാണ ചുമതല. നിയമസഭ വിളച്ചു കൂടി ഭരണകക്ഷയും പ്രതിപക്ഷവും മുൻകൈയെടുക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.  സംസ്ഥാനം പ്രമേയം പാസ്സാക്കിയാൽ മാത്രമേ കേന്ദ്രസ‍ർക്കാരിന് ഇടപെടാനാകൂ എന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസ് നടപടി ആണും പെണ്ണും കെട്ട സമീപനമെന്നും ശ്രീധരൻപിള്ള വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ രേഖ മൂലം കേന്ദ്രത്തോട് ആവശ്യപ്പെടണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചാൽ ബി ജെ പിയും ശക്തമായ നിലപാട് സ്വീകരിക്കും.  അതിന് ആദ്യം സംസ്ഥാനം ഇടപെടണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിധിയ്ക്കെതിരെ പ്രമേയം കൊണ്ടുവരണം. ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്‍റെ ആഭ്യന്തര വിഷയത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ ചില നടപടിക്രമങ്ങളുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കാൻ സർക്കാരും പ്രതിപക്ഷവും സംയുക്തമായി നടപടിയെടുക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

'ഏക ബിജെപി എംഎൽഎയായ ഒ.രാജഗോപാൽ ഈ ആവശ്യം സ്പീക്കർക്കും ദേവസ്വംവകുപ്പ് മന്ത്രിയ്ക്ക് രേഖാമൂലം നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു ഗുരുതരപ്രശ്നമാണെന്ന് എൽഡിഎഫും യുഡിഎഫും നേരിട്ട് സമ്മതിച്ചതാണ്.' ശ്രീധരൻപിള്ള പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരികെയെത്തിയാൽ ഉടൻ സമവായശ്രമം തുടങ്ങണം. സംസ്ഥാനം ആവശ്യപ്പെട്ടാൽ നിയമപ്രകാരം കേന്ദ്രസർക്കാരിനെ ഇടപെടീയ്ക്കാൻ സംസ്ഥാനഘടകം പരമാവധി സമ്മർദ്ദം ചെലുത്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

യുവതീപ്രവേശനത്തിനെതിരെ പതിനെട്ടാംപടിയ്ക്ക് കീഴെ മുദ്രാവാക്യം വിളിച്ച പരികർമികളിൽ സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയുമുണ്ടെന്നാണ് ശ്രീധരൻപിള്ള ആരോപിക്കുന്നത്. പാർട്ടിയ്ക്കകത്തെ സാധാരണക്കാർക്ക് സിപിഎം നിലപാടിൽ പ്രതിഷേധമുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ