
തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിലും, വോട്ടര്‍ പട്ടിക സംബന്ധിച്ച് ഇടതു വലത് മുന്നണികള്‍ വ്യാജ പ്രരണം നടത്തുന്നുവെന്നുരോപിച്ചും സംസ്ഥാന വ്യപകമായി ബിജെപിയുടെ പ്രതിഷേധം.തൃശ്ശൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .75000 വോട്ടിന് സുരേഷ് ഗോപി ജയിച്ചതിന്‍റെ ചൊരുക്കം കലിപ്പും ഇപ്പോഴും തീർന്നിട്ടില്ല. സുരേഷ് ഗോപിയെ തോൽപ്പിക്കാനായി വന്ന ആളാണ് കിങ്ങിണി കുട്ടൻ. തോറ്റു തുന്നം പാടി സുനിൽകുമാറിനെ വെല്ലുവിളിക്കുന്നു. തൃശ്ശൂർ നിയമസഭാ സീറ്റിലേക്ക് മത്സരിക്കാൻ ക്ഷണിക്കുന്നു .ബിജെപി ചിലപ്പോൾ ശോഭയെ നിർത്തും അനീഷിനെ നിർത്തും ഗോപാലകൃഷ്ണനെ നിർത്തും .സുരേഷ് ഗോപി പണിയെടുത്താണ് ജയിച്ചത് അഞ്ചുകൊല്ലം മുമ്പ് തോറ്റ് പോയ സുരേഷ് ഗോപി ഇവിടെത്തന്നെ നിന്നു പ്രവർത്തിച്ചു സുരേഷ് ഗോപിക്കെതിരെ എന്തെല്ലാം ഉമ്മാക്കി കാണിച്ചിട്ടുണ്ട് അതെല്ലാം പൊളിച്ചു പാളിസായി 2029 ലും 34ലും സുരേഷ് ഗോപി കുറുനരികൾ കുറച്ചു കൊണ്ടിരുന്നാലും ഗജവീരൻ നെറ്റിപ്പട്ടം കെട്ടി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു
സുരേഷ് ഗോപിയോടുള്ള വിരട്ടലും ഭീഷണിയും തൃശൂരിൽ വേണ്ട അത് നടപ്പില്ല മുഖ്യമന്ത്രിയടക്കം നിരവധി ആരോപണങ്ങൾ നേരത്തെ സുരേഷ് ഗോപിക്കെതിരെ പറഞ്ഞു ആ ചലഞ്ച് എല്ലാം ഏറ്റെടുത്താണ് സുരേഷ് ഗോപിയെ മത്സരിപ്പിച്ച് ബിജെപി ജയിച്ചത് ജില്ലാ പ്രസിഡന്‍റിനെ പുറകിൽ നിന്ന് വന്ന തലക്കടിച്ച പോലീസുകാരനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല അതിനു നിയമത്തിന്‍റെ വഴിയിൽ തന്നെ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു
ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്ത ക്യാമ്പ് ഓഫീസിൽ ആണ് സിപിഎം കരിയോയിൽ ഒഴിച്ചത് സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ കരിയോയിൽ ഒഴിച്ച ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പിണറായി തയ്യാറാകണം അതിന് പിണറായി തയ്യാറായില്ലെങ്കിൽ ബിജെപിയുടെ ചുണക്കുട്ടികൾ ക്ലിഫ് ഹൗസിൽ കയറി കരി ഓയിൽ ഒഴിക്കും കേരളത്തിലെ മന്ത്രിമാരുടെയും മറ്റ് ജനപ്രതികളുടെയും ഓഫീസിൽ കയറി കരിയോയിലടിക്കാൻ ബിജെപി മടിക്കിലെലന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam