മഴക്കെടുതി നേരിടാൻ രാഷ്ട്രീയം തടസ്സമല്ല, കേന്ദ്രവും സംസ്ഥാനവും നൽകുന്നത് ജനങ്ങളുടെ പണം: കെ.സുരേന്ദ്രൻ

Published : Aug 12, 2018, 10:21 PM ISTUpdated : Sep 10, 2018, 02:58 AM IST
മഴക്കെടുതി നേരിടാൻ രാഷ്ട്രീയം തടസ്സമല്ല, കേന്ദ്രവും സംസ്ഥാനവും നൽകുന്നത് ജനങ്ങളുടെ പണം: കെ.സുരേന്ദ്രൻ

Synopsis

 സഹായമായി എത്തിയ ഒരോ രൂപയും അർഹതപ്പെട്ടവരുടെ കൈയിലെത്തിയെന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നും കെ.സുരേന്ദ്രൻ 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് രാഷ്ട്രീയവ്യത്യാസങ്ങൾ തടസ്സമാവില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കേന്ദ്രം നൽകുന്നതും സംസ്ഥാനം നൽകുന്നതും ജനങ്ങളുടെ തന്നെ പണമാണെന്നും സഹായമായി എത്തിയ ഒരോ രൂപയും അർഹതപ്പെട്ടവരുടെ കൈയിലെത്തിയെന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

പ്രകൃതിയെ യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്തതിന്റെ പരിണിതഫലമാണ് ഇപ്പോൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഇനിയെങ്കിലും​ ​ഗാഡ്​ഗിലും കസ്തൂരിരം​​ഗനും നൽകിയ മുന്നറിയിപ്പുകൾ പാലിക്കാൻ സർക്കാരും പൊതുസമൂഹവും തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്....

പ്രളയക്കെടുതി നേരിടാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നിൽക്കുന്നു. രാഷ്ട്രീയം ഈ കാര്യത്തിൽ തടസ്സമല്ല. നേപ്പാളിലും പാക്കിസ്ഥാനിലും വരെ ജനങ്ങൾ ദുരിതത്തിലായപ്പോൾ നാം സഹായിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്നതും സംസ്ഥാനം നൽകുന്നതും ജനങ്ങളുടെ പണം തന്നെയാണ്. അകമഴിഞ്ഞ് ജനങ്ങളും സഹായിക്കുന്നുണ്ട്. സഹായമായി ലഭിക്കുന്ന ഓരോ ചില്ലിക്കാശും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നു എന്നുറപ്പുവരുത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. 

സുനാമി ദുരന്തത്തിലും ഓഖി ദുരന്തത്തിലും സംഭവിച്ചത് ഇവിടെ സംഭവിച്ചുകൂടാ. ഇക്കാര്യത്തിൽ വേണ്ട ജാഗ്രത പുലർത്താൻ സർക്കാരിനും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. വ്യവസായ പ്രമുഖരും ചലച്ചിത്രതാരങ്ങളുമൊക്കെ നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. 

എന്നാൽ ഈ ദുരന്തത്തിന് യഥാർത്ഥ കാരണക്കാരായ ക്വാറി മാഫിയകളും മണൽ, മണ്ണ് മാഫിയകളും വനം കൊള്ളക്കാരും വൻകിട ഫ്ളാറ്റ് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിൽനിന്ന് ഒരു ചെറിയ ശതമാനമെങ്കിലും ഈ സമയത്ത് ദുരിതമനുഭവിക്കുന്ന പാവങ്ങൾക്കായി നൽകാൻ തയ്യാറാവണം. അതുറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണം.

 മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനുമടക്കമുള്ളവർ നലകിയ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞതാണ് കേരളത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. നദികളേയും ജലാശയങ്ങളേയും നെൽവയലുകളേയും കുന്നുകളേയും മലകളേയും വെറുതെ വിടുക. പശ്ചിമഘട്ടത്തെ ഇനിയെങ്കിലും തകർക്കാതിരിക്കുക. പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരെ നിലക്കുനിർത്താൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന മുന്നറിയിപ്പാണ് ഈ ദുരന്തം നമ്മുക്കു നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ