ബന്ധുനിയമന വിവാദം; മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ല : കെ.ടി ജലീല്‍

By Web TeamFirst Published Nov 8, 2018, 6:05 PM IST
Highlights

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ കെ.ടി ജലീലിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രവര്‍തത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി ജലീല്‍. കോടിയേരിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ചയാണെന്നും മന്ത്രി പറഞ്ഞു. എകെജി സെന്‍ററില്‍  അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. കുറ്റിപ്പുറത്ത് ജയിച്ചതു മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായും ജലീൽ കുറ്റപ്പെടുത്തി.

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ കെ.ടി ജലീലിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രവര്‍തത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യിൽ നിയമനം കിട്ടാത്തവരെ മുൻനിർത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് യൂത്തി ലീഗിന്‍റെ പദ്ധതി.

click me!