
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്ത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ. കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്ന് കുഞ്ഞിരാമൻ ആരോപിച്ചു.
ക്രിമിനൽ മനോഭാവമുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോൺഗ്രസുകാർ മറ്റ് സംഘടനാ പ്രവർത്തനങ്ങൾ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാൽ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കുഞ്ഞിരാമൻ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകൾ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമൻ ആരോപിച്ചു.
കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കൾ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്താറെന്നും കുഞ്ഞിരാമൻ ആരോപിച്ചു.
കൊലപാതകത്തിൽ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമൻ ആവർത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam