ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുത്, സിജെപി ആക്ഷേപം ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയെന്ന് കെവി തോമസ്

Published : Mar 08, 2026, 11:59 AM IST
rahul gandhi

Synopsis

ഇടതുപക്ഷം കൂടി ചേർന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യമെന്നും കേരളത്തിന്‍റെ  ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്..

ദില്ലി:  ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ, ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽഗാന്ധി മറക്കരുതെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് പറഞ്ഞു.ഇടതുപക്ഷം കൂടി ചേർന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യം..ആ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവ് സ്വന്തം ഘടകകക്ഷിക്കെതിരെ പറയുമ്പോൾ പക്വത പുലർത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലോകസഭ പ്രതിപക്ഷ നേതാവായ രാഹുൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നെന്ന കാര്യം സൗകര്യപൂർവ്വം മറക്കുന്നതാണോ?കേരളത്തിന്‌ ലഭിക്കേണ്ട നാൽപതിനായിരം കോടിയുടെ വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്നത് എന്താണ്? ഇപ്പോൾ രാഹുലിന്റെ സഹോദരി പ്രതിനിധീകരിക്കുന്ന വയനാടിന് കൂടി അർഹതപ്പെട്ടതാണ് ആ വിഹിതം. വയനാട്ടിലെ തന്നെ പ്രകൃതി ദുരന്തത്തിന് സഹായം, കേരളത്തിന് എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം തുടർവികസനം തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയത്തിൽ ഇത് വരെ വാ തുറക്കാതിരുന്ന രാഹുൽ, ജനക്ഷേമപദ്ധതികളുമായി മൂന്നാം ഊഴത്തിനിറങ്ങുന്ന ഇടതുമുന്നണിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി: അക്രമി പിടിയിൽ