ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി: അക്രമി പിടിയിൽ

Published : Mar 08, 2026, 11:24 AM IST
Bengaluru police

Synopsis

ബെംഗളൂരു തരബനഹള്ളിയിൽ പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ ചന്ദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന നടുക്കുന്ന ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തായ സുമലതയെയും മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചത്. സുമലതയും ചന്ദ്രുവും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചത് സുമലത ചോദ്യം ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സുമലതയുടെ അമ്മ മ‌ഞ്ജമ്മയുടെ പരിക്ക് ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിച്ചു, സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കോളേജിലേക്ക് പോയ പെൺകുട്ടികളെ കാണാതായി, തിരച്ചിലിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ, സമീപം മയക്കുമരുന്നും സിറിഞ്ചും