'കേന്ദ്രത്തിന്‍റെ നൂറു കോടിയിൽ കിട്ടിയത് 18 കോടി മാത്രം'; ശബരിമല ആർഎസ്എസിനെ ഏൽപിക്കാനാകില്ലെന്നും കടകംപള്ളി

Published : Nov 19, 2018, 11:28 AM ISTUpdated : Nov 19, 2018, 11:45 AM IST
'കേന്ദ്രത്തിന്‍റെ നൂറു കോടിയിൽ കിട്ടിയത് 18 കോടി മാത്രം'; ശബരിമല ആർഎസ്എസിനെ ഏൽപിക്കാനാകില്ലെന്നും കടകംപള്ളി

Synopsis

ശബരിമലയിൽ ആരെയും അഴിഞ്ഞാടാൻ അനുവദിക്കില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണം. കേന്ദ്രഫണ്ടിനെക്കുറിച്ച് കണ്ണന്താനത്തിന്‍റെ വാദങ്ങൾ തെറ്റ്.

കണ്ണൂര്‍: ശബരിമലയെ ആർഎസ്എസിന്‍റെ കൈയിൽ ഏൽപിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ആരെയും അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണമെന്ന് കടകംപള്ളി വിമര്‍ശിച്ചു. അനുവദിച്ച 100 കോടിയിൽ ലഭിച്ചത് 18 കോടി മാത്രമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

ശബരിമലയെ ആർഎസ്എസിന്‍റെ കൈയിൽ ഏ‌ൽപ്പിക്കാൻ സർക്കാർ ഉദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആർഎസ്എസ് നേതാവാണ്. ആചാരവും അനുഷ്ഠാനവും അല്ല ശബരിമലയിൽ ആർഎസ്എസ്സിന്‍റെ പ്രശ്നം അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടുകൾ മാത്രമാണ്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയിൽ ഭക്തർക്കു സൗകര്യമൊരുക്കുകയാണ് സർക്കാർ ചുമതല. അല്ലാതെ ഗുണ്ടകൾക്കു സൗകര്യമൊരുക്കുകയല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ആർഎസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്ന് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാമെന്നും മന്ത്രി പറഞ്ഞു.  

ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ലെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വസ്തുതകൾ തിരിച്ചറിയാതെയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ കേന്ദ്രം അനുവദിച്ച 100 കോടിയുടെ വികസന പദ്ധതി സംസ്ഥാനം നടപ്പാക്കിയില്ലെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്‍റെ ആരോപണം. എന്നാല്‍, ശബരിമലയിൽ കേന്ദ്രം അനുവദിച്ച 100 കോടിയിൽ കിട്ടിയത് 18 കോടി മാത്രമാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയ്ക്ക് കേന്ദ്രം ഇതുവരെ നല്‍കിയത് 18 കോടി മാത്രമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 100 കോടിയുടെ വാഗ്ദാനമുണ്ട്. പക്ഷേ കിട്ടിയിട്ടില്ല. 2019 വരെയാണു പദ്ധതി കാലയളവ്. സംസ്ഥാനം നേരിട്ടു നടപ്പാക്കാക്കേണ്ട പദ്ധതിയല്ല ഇവയൊക്കെ. ഇതിനൊരു ടെക്നിക്കൽ കമ്മിറ്റിയുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ട്. ഇപ്പോൾ ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി