ദേവസ്വംബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിക്കുന്നുവെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ ദേവസ്വം മന്ത്രി

Published : Oct 08, 2018, 09:06 AM IST
ദേവസ്വംബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിക്കുന്നുവെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ ദേവസ്വം മന്ത്രി

Synopsis

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജപ്രചരണങ്ങളുടെ കൂടെ തട്ടിവിട്ടതാണ് ഈ വാര്‍ത്തയെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തികച്ചും കള്ളവാര്‍ത്തയാണ് ഇത്

തിരുവനന്തപുരം: ഹിന്ദുമത വിശ്വാസികളല്ലാത്തവരെ ദേവസ്വം ബോര്‍ഡിലെ ഉന്നതസ്ഥാനത്ത് നിയമിക്കുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും, വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ഹിന്ദുവല്ലാത്തയാളെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയതിനെതിരെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജപ്രചരണങ്ങളുടെ കൂടെ തട്ടിവിട്ടതാണ് ഈ വാര്‍ത്തയെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. അതിങ്ങനെയാണ്, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ്. കടകംപള്ളി പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങളുടെ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാരം. അവരുടെ നിയന്ത്രണത്തിലുള്ള ഒരു ചാനല്‍ അവരുടെ വാര്‍ത്തയില്‍ തട്ടിവിട്ടത് അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നായിരുന്നു. തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്ഡില്‍‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. ആ പുതിയ വകുപ്പില്‍ പറയുന്നതിനിങ്ങനെ - കമ്മീഷണറുടെ നിയമനം - സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ്. നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ മേല്‍പറഞ്ഞ ഭാഗം ഇതിനൊപ്പം ചേര്‍ക്കുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ‍ നിയമനടപടി സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്