
കോഴിക്കോട്: രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയിൽ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തിന് എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സുധാകരൻ ശശികുമാര വർമയുമായി അടുപ്പമുള്ളയാളാണ്. അദ്ദേഹം പറഞ്ഞത് അങ്ങനെ കണ്ടാൽ മതിയെന്നും കടകംപളളി പറഞ്ഞു.
മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റിവ്യു പെറ്റിഷൻ പരിഗണിക്കുമ്പോൾ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam