
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ കയറരുത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമെന്നും കൈതപ്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം സർക്കാരിന് തലവേദനയാകമെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.
വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏതാനും ദിവസങ്ങൾക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷ. കോൺഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ട കാര്യം സർക്കാറിനില്ല. തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam