
പാലക്കാട്:കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിക്ക് അടുത്ത് വില വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. തൃശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് റോഡ് മാര്ഗം കൊണ്ടുപോകുമ്പോഴാണ് സംഭവം.വാളയാർ ചെക് പോസ്റ്റിനു സമീപം ചാവടിയിൽ വെച്ചാണ് കവർച്ച.
സ്വർണം അടങ്ങിയ വാഹനവുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിടുകയായിരുന്നു. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെൻറ്പരാതി കൊടുത്തു.സ്വര്‍ണം തിരികെ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് കൈമാറിയതായി കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാൻ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമൻ അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam