അഭിനയം നിർത്തുകയാണെന്ന് നടൻ കമൽഹാസൻ

Published : Feb 14, 2018, 11:32 AM ISTUpdated : Oct 04, 2018, 07:19 PM IST
അഭിനയം നിർത്തുകയാണെന്ന് നടൻ കമൽഹാസൻ

Synopsis

ചെന്നൈ: സിനിമ അഭിനയം നിർത്തുകയാണെന്ന് നടൻ കമൽഹാസൻ. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുമെന്ന് കമൽഹാസൻ വിശദമാക്കി. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമൽ പറഞ്ഞു. ബോസ്റ്റണിലെ ഹാവാർഡ് സർവകലാശാലയിൽ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂർവകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വർഷമായി താൻ സന്നദ്ധപ്രവർത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വർഷത്തിനുള്ളിൽ പത്തു ലക്ഷത്തോളം പ്രവർത്തകരെയാണു താൻ നേടിയതെന്നും കമൽ കൂട്ടിച്ചേർത്തു.

നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ എന്നതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഈ വിഷയത്തില്‍ രജനി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതൊരിക്കലും ഇപ്പോള്‍ എടുത്തു ചാടി തീരുമാനിക്കാന്‍ പറ്റുന്നതല്ല'' ആനന്ദവികടന്‍ എന്ന തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മേയർക്കെതിരെ പ്രതിഷേധം കനക്കുന്നു, മരിച്ചവരുടെ സംസ്കാരം ഇന്ന്