ശബരിമലയില്‍ യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവന; കുറ്റം പറയാനാകില്ലെന്ന് കാനം

Published : Dec 26, 2018, 10:38 AM ISTUpdated : Dec 26, 2018, 10:45 AM IST
ശബരിമലയില്‍ യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവന; കുറ്റം പറയാനാകില്ലെന്ന് കാനം

Synopsis

ശബരിമലയില്‍ യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ കുറ്റം പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേവസ്വം പ്രസിഡന്‍റിനെ  കുറ്റം പറയാനാകില്ലെന്ന്   കാനം രാജേന്ദ്രന്‍ പറഞ്ഞു.‍ യുവതീ പ്രവേശത്തിന് പറ്റിയ സാഹചര്യം ഇല്ലെന്ന് ബോർഡ് നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കുക സർക്കാരിന്‍റെ അജണ്ടയല്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണ് എന്നും കാനം പറഞ്ഞു. 

അയപ്പ ജ്യോതിയെ എതിർക്കില്ല. അവർക്കും ജനാധിപത്യപരമായ അവകാശമുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഭരണഘടനാ ബാധ്യതയുണ്ട്. എന്നാല്‍ നൂറ് ശതമാനം നടക്കണമെന്നില്ല എന്നും കാനം കൂട്ടിച്ചേര്‍ത്തു. മണ്ഡല-മകര വിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിണ്ടന്‍റ് എ പത്മകുമാര്‍ കഴിഞ്ഞ ദിവസം പറ‍‍ഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്