
ദില്ലി: ജെഎന്‍യു വിദ്യാർഥി യൂണിയൻ നേതാവായിരുന്ന കനയ്യകുമാർ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2019 ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്വദേശമായ ബിഹാറിലെ ബേഗുസാരായിൽ നിന്നാകും കനയ്യ ജനവിധി തേടുകയെന്നാണ് വ്യക്തമാകുന്നത്.
കനയ്യ കുമാറിന് ഇപ്പോള്‍ പിന്തുണയേറുകയാണ്. കനയ്യകുമാര്‍ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി എൻസിപി രംഗത്തെത്തി. കനയ്യ ജയിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് മുതിർന്ന എൻസിപി നേതാവ് താരിഖ് അൻവറാണ് പ്രഖ്യാപനം നടത്തിയത്.
ബിജെപി നിതീഷ്കുമാര്‍ കൂട്ടുകെട്ടിനെതിരെ കനയ്യമൽസരിച്ചാൽ പിന്തുണയ്ക്കുമെന്നാണ് എന്‍സിപി നിലപാട് അറിയിച്ചത്. ബിഹാറില്‍ ബിജെപിക്കെതിരായ വിശാലസഖ്യത്തിന്‍റെ ഭാഗമായാകും സിപിഐക്കുവേണ്ടി ജെഎന്‍യു നേതാവ് പോരാട്ടത്തിനിറങ്ങുക. സിപിഐ നേതൃത്വം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി സിറ്റിംഗ് സിറ്റാണ് ബേഗുസാര.
കോണ്‍ഗ്രസ്, ആർജെഡി പിന്തുണയോടെ ബിജെപി സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിക്കാമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ആർജെഡിയുടെ തൻവീറിനെ 58,000 ലേറെ വോട്ടിനാണ് ബിജെപിയിലെ ഭോലസിംഗ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.
സിപിഐ സ്ഥാനാര്‍ഥി ഇവിടെ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത് കനയ്യയ്ക്ക് വിജയപ്രതീക്ഷ നല്‍കുന്ന ഘടകമാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam