
മലപ്പുറം പെരിന്തൽമണ്ണയിൽ 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ. കഞ്ചാവ് കടത്താൻ ഉപയോഗിച്ച പ്രത്യേക അറകളുള്ള ജീപ്പും പിടിച്ചെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ തേലക്കാട് സ്വദേശിയായ ആഷിഖ് , മഞ്ചേരി സ്വദേശിയായ ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയിലെ വിജയവാഡ, തമിഴ് നാട്ടിലെ തേനി എന്നിവിടങ്ങളിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. മഞ്ചേരി ,വെട്ടത്തൂർ എന്നിവിടങ്ങളിലുള്ളവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ആന്ധ്രയിലും തമിഴ്‍നാട്ടിലും വാടകക്ക് താമസിച്ച് ആഴ്‍ചയ്‍ക്ക് രണ്ട് തവണകളായി 30കിലോ വരെ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. വിജയ് വാഡയിൽ നിന്നും ട്രെയിൻ മാർഗം തമിഴ്‍നാട്ടിലെ കമ്പം തേനി എന്നിവിടങ്ങളിൽ എത്തിച്ച ശേഷം പാക് ചെയ്‍ത് വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയാണ് സംഘത്തിന്റെ പരിപാടി. വിജയവാഡയിൽ നിന്ന് രണ്ട് കിലോപ്പായ്‍ക്കുകളിലയി എത്തിക്കുന്ന കഞ്ചാവ് ആവശ്യമനുസരിച്ച് വീണ്ടും പാക്ക് ചെയ്യുകയാണ് പതിവ് ജീപ്പ് ഓടിക്കുന്ന ഡ്രൈവർമാർ 5000രൂപ വരെ കഞ്ചാവ് കടത്തുന്നതിന് വാങ്ങുന്നുണ്ട്. സംഘത്തിലെ ക്യാര്യർമാരെ അറസ്റ്റ് ചെയ്‍തതോടെ പ്രധാന കണ്ണികൾ ഉടൻ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam