
കണ്ണൂര്‍: ഒരേ വിമാനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം സിപിഎം സ്വീകരിച്ചെന്ന് ബിജെപി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ തഴഞ്ഞുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ടെര്‍മിനലിന് മുന്നില്‍ പ്രതിഷേധിച്ചു.
പ്രധാന ടെർമിനലിന്‍റെ ഡിപാർച്ചർ ഗേറ്റിലാണ് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ നേതാക്കളെ കാത്തുനിന്നത്. എന്നാല്‍ ടെര്‍മിനല്‍ ഗേറ്റ് ഒഴിവാക്കി ഫയർ ഗേറ്റ് വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. ഇക്കാര്യം ബിജെപി പ്രവർത്തകർ അറിഞ്ഞില്ല. എന്നാല്‍ ഇതറിഞ്ഞ സിപിഎം നേതാക്കള്‍ ഫയര്‍ ഗേറ്റ് എക്സിറ്റിന് സമീപം എത്തുകയും ആദ്യം കാറിൽ കയറി എത്തിയ പിണറായിയെ സ്വീകരിക്കുകയുമായിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ നിതിന്‍ ഗഡ്കരിയ്ക്ക് സ്വീകരണമൊന്നും നൽകിയതുമില്ല.
വിവരം അറിഞ്ഞ് ബിജെപി നേതാക്കള്‍ എത്തിയപ്പോഴേക്കും ഗഡ്കരിയുടെ വാഹനം പുറത്തുകടന്നിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിജെപി എംപി വി.മുരളീധരനെ വിളിച്ച് പ്രവര്‍ത്തകര്‍ കാര്യം പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ടെര്‍മിനലില്‍ എത്തി ഗഡ്കരി നേരിട്ട് കണ്ടു. സി.കെ.പത്മനാഭന്‍ അടക്കമുള്ള നേതാക്കള്‍ ഗഡ്കരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam