
പത്തനംതിട്ട: ശബരിമലയിൽ മാസ്റ്റർ പ്ലാൻ ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നതായി സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി. കോടതിയെ ഇക്കാര്യം ഇന്ന് വാക്കാൽ അറിയിച്ച ഉന്നതാധികാര സമിതി നാളെ സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കും. ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം ദേവസ്വം ബോര്‍ഡിന് കോടതി നല്‍കും.
ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രൊഫസര്‍. ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായാണ് സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഫസര്‍ ശോഭീന്ദ്രന്‍റെ ഹര്‍ജി. കഴിഞ്ഞയാഴ്ച ശബരിമല സന്ദര്‍ശിച്ച ഉന്നതാധികാര സമിതി വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam