
ദില്ലി: കണ്ണൂരിലെ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ച് കൂടികാഴ്ച നടത്തി. ആര്‍എഎസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സിപിഎം ഭരണത്തിന്റെ മറവില്‍ കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആർഎസ്എസ് നേതാക്കൾ പ്രധാനമന്ത്രി വിളിപ്പിച്ചത്.
വത്സന് തില്ലങ്കേരിക്ക് പുറമെ സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരയാണ് പ്രധാനമന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ആർഎസ്എസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam