കാൺപൂർ തീവണ്ടി അപകടവും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി പ്രധാനമന്ത്രി

Published : Feb 24, 2017, 12:52 PM ISTUpdated : Oct 04, 2018, 07:30 PM IST
കാൺപൂർ തീവണ്ടി അപകടവും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി പ്രധാനമന്ത്രി

Synopsis

കാൺപൂർ: തീവണ്ടി അപകടവും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി..അപകടത്തിന് പിന്നിൽ അതിർത്തിക്കപ്പുറത്തു നിന്നുള്ള  ഗൂഢാലോചനയെന്ന് ആദ്യമായി പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ്. ഗൂഢാലോചനക്കാരെ സഹായിക്കുന്നവർ ഉത്തർപ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തിന്‍റെ സുരക്ഷ എന്താകുമെന്നും മോദി ചോദിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് 150 പേരുടെ മരണത്തിനിടയാക്കിയ കാൺപൂർ തീവണ്ടി അപകടം നടന്നത്. അപകടത്തിന് പിന്നിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകി എന്നാണ് ബീഹാർ പൊലീസ് വെളിപ്പെടുത്തിയത്. ഐഎസ്ഐ ബന്ധമുള്ള നേപ്പാൾ പൗരനും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

എന്നാൽ ഇക്കാര്യങ്ങളൊന്നും പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ സ്ഥിരീകരിച്ചിരുന്നില്ല..ഇത് വെളിപ്പെടുത്താൻ ഉത്തർപ്ദേശിലെ പ്രചാരണ വേദി തന്നെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുന്നവർ തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം എങ്ങനെ സുരക്ഷിതമാകുമെന്ന മോദിയുടെ ചോദ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രസക്തമാണ്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ ധ്രുവീകരിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് ഖബരിസ്ഥാൻ പരാമർശത്തിന് പിന്നാലെ കാൺപൂർ തീവണ്ടി അപകടവും മോദി ഉപയോഗിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ
സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ