വിഴിഞ്ഞം സമരത്തിന് ഫണ്ട് നൽകിയെന്ന ആരോപിച്ച് എഫ്സിആർഎ ലൈസൻസ് പുതുക്കൽ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി.

കൊച്ചി: കത്തോലിക്ക സഭകൾക്കിടയിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്‍റെ വിദേശ സംഭവാന സ്വീകരിക്കാനുള്ള എഫ്.സി.ആർഎ ലൈസൻസ് പുതുക്കാതിരുന്ന കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി.

വിഴിഞ്ഞം സമരത്തിന് ദേശതാൽപ്പര്യത്തിന് വിരുദ്ധമായി ഫണ്ട് നൽകിയെന്നാരോപിച്ചാണ് കേന്ദ്രം ലൈസൻസ് പുതുക്കാതിരുന്നത്. എന്നാൽ ഐബി റിപ്പോർട്ടിൽ എഫ്സിആർഎ നിയമലംഘനം കണ്ടെത്തിയില്ലെന്നും വിഴിഞ്ഞം സമരക്കാർക്ക് പണം നൽകിയെന്നതിന്‍റെ തെളിവുമില്ലെന്നും കോടതി വ്യക്തമാക്കി. കാരണം വ്യക്തമാക്കാതെ എഫ്സിആർഎ റിന്യൂവൽ നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധത്തെ ‘അനാവശ്യ പ്രവർത്തനം’ എന്ന് വിശേഷിപ്പിക്കാനാകില്ല. ദേശസുരക്ഷയുടെ പേരിലുള്ള സർക്കാർ ഉത്തരവുകൾ കോടതി പരിശോധനയ്ക്ക് അതീതമല്ലെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.

നിയമത്തിലെ വകുപ്പുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയാകില്ല, നിരസിക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐബി റിപ്പോർട്ടിൽ എഫ്സിആർഎ നിയമലംഘനം കണ്ടെത്തിയില്ലെന്ന് കോടതി ചൂട്ടിക്കാട്ടി. സംഘടനയിൽ നിന്ന് സമരക്കാർക്ക് പണം പോയതിന്റെ സാമ്പത്തിക തെളിവുമില്ല. സമാധാനപരമായ പ്രതിഷേധത്തെ ‘അനാവശ്യ പ്രവർത്തനം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ദേശസുരക്ഷയുടെ പേരിൽ സർക്കാർ തീരുമാനങ്ങൾ കോടതി പരിശോധനയ്ക്ക് അതീതമല്ലെന്നും കോ‍ടതി പറഞ്ഞു. എഫ്സിആർഎ പുതുക്കൽ നിഷേധിച്ച രണ്ട് ഉത്തരവുകളും കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നല്‍കി.

YouTube video player