പയ്യന്നൂര്‍ കൊലപാതകം; ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തി

Published : Aug 20, 2016, 01:48 PM ISTUpdated : Oct 05, 2018, 01:24 AM IST
പയ്യന്നൂര്‍ കൊലപാതകം; ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തി

Synopsis

കണ്ണൂര്‍: പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രൻ വധക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കാപ്പ ചുമത്തി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഭാരവാഹിയായ ടിസിവി നന്ദകുമാറിനെയാണ് പൊലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പൊലീസ് നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു .

ബിഎംഎസ് പ്രവര്‍ത്തകൻ രാമചന്ദ്രനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ നന്ദകുമാര്‍  പയ്യന്നൂര്‍ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. വധക്കേസിൽ നേരിട്ട് പങ്കെടുത്ത 6 പേരാണ് ഇതുവരെ  പിടിയിലായത്.

സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീടുവളഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് സിപിഎം അന്നൂര്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാമചന്ദ്രന്റെ അയൽവാസി കൂടിയാണ് നന്ദകുമാര്‍. വീട്ടുകാര്‍ നന്ദകുമാറിനെക്കുറിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.

സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വധിച്ച കേസിൽ 9 ആര്‍.എസ്.എസ് പ്രവര്‍ത്തകരും  പിടിയിലായിട്ടുണ്ട്. ഈ കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ആര്‍.എസ്.എസ് പ്രചാരകും തിരുവനന്തപുരം സ്വദേശിയുമായ കണ്ണൻ, ജില്ലാ കാര്യവാഹക് കാരയിൽ രാജേഷ് എന്നിവരെ ഉൾപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'