ലണ്ടനിൽ കാൾ മാർക്സിന്‍റെ സ്മൃതി കുടീരത്തിനു നേരെ വീണ്ടും ആക്രമണം

Published : Feb 17, 2019, 02:53 PM ISTUpdated : Feb 17, 2019, 03:10 PM IST
ലണ്ടനിൽ കാൾ മാർക്സിന്‍റെ സ്മൃതി കുടീരത്തിനു നേരെ വീണ്ടും ആക്രമണം

Synopsis

'കൂട്ടക്കുരുതിയുടെ സൂത്രധാരൻ', എന്നും 'വെറുപ്പിന്‍റെ സൈദ്ധാന്തികൻ' എന്നും ശിലാഫലകത്തിൽ സ്പ്രേ പെയിന്‍റുകൊണ്ട് എഴുതിച്ചേർത്താണ് അ‍ജ്ഞാതർ മാർക്സിന്‍റെ സ്മൃതിമണ്ഡപത്തെ അപമാനിച്ചത്.   

ലണ്ടൻ:കാൾ മാർക്സിന്‍റെ സ്മൃതി കുടീരം അജ്ഞാതർ വീണ്ടും ആക്രമിച്ചു. സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് സ്മാരകത്തിന്‍റെ ശിലാഫലകം വികൃതമാക്കി. രണ്ടാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് മാർക്സിന്‍റെ ശവകുടീരം ആക്രമിക്കപ്പെടുന്നത്. 'കൂട്ടക്കുരുതിയുടെ സൂത്രധാരൻ' എന്നും 'വെറുപ്പിന്‍റെ സൈദ്ധാന്തികൻ' എന്നും ശിലാഫലകത്തിൽ സ്പ്രേ പെയിന്‍റുകൊണ്ട് എഴുതിച്ചേർത്താണ് അ‍ജ്ഞാതർ മാർക്സിന്‍റെ സ്മൃതിമണ്ഡപത്തെ അപമാനിച്ചത്. 

ഫെബ്രുവരി നാലിന് സ്മൃതി മണ്ഡപത്തിന്‍റെ ശിലാഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർക്കാൻ ശ്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തിൽ സ്മാരകത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.  രണ്ട് സംഭവങ്ങളിലും അക്രമികളെ കണ്ടെത്താൻ  പൊലീസിനു കഴിഞ്ഞിട്ടില്ല. ദിവസേന ആയിരത്തോളം വിനോദ സഞ്ചാരികളാണ് മാർക്സിന്‍റെ ശവകുടീരം കാണാനെത്തുന്നത്. മാർക്സിന്‍റെ ശവകുടീരത്തിനു നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവും വിഷമവും ഉണ്ടെന്ന് ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ ചുമതലക്കാർ അറിയിച്ചു. ചരിത്രപുരുഷന്‍റെ സ്മൃതികുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ
ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു