ഹസന്‍റെ വെളിപ്പെടുത്തല്‍: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് കെ മുരളീധരൻ

Published : Dec 24, 2017, 05:52 PM ISTUpdated : Oct 05, 2018, 01:43 AM IST
ഹസന്‍റെ വെളിപ്പെടുത്തല്‍: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് കെ മുരളീധരൻ

Synopsis

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരന്‍ രാജിവച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് കെ മുരളീധരന്‍. അനാവശ്യമ വിവാദങ്ങള്‍ക്കുള്ള സമയമിതല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഹസ്സൻ, പറഞ്ഞത് മനസ്സിലുള്ള കാര്യമായിരിക്കുമെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ചാരക്കേസിന്റെ പേരില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നാണ് എം.എം ഹസ്സന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്നും എം.എം ഹസ്സന്‍ പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്കിയിരുന്നെന്നും എം.എം ഹസ്സന്‍ പറഞ്ഞു. അതേസമയം കരുണാകരന്റെ ആത്മാവ് വേട്ടയാടുന്നത് കൊണ്ടാവാം ഈ കുറ്റസമ്മതം നടത്തിയതെന്ന് കരുതുന്നതെന്നായിരുന്നു കേണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി': നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക്