
കോവളം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്കും കടലില്‍ കാണാതായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി കടലിനടിയില്‍ പ്രാര്‍ത്ഥന. കോവളം ഗ്രോവ് ബീച്ച് ഭാഗത്ത് കടലിന്റെ അടിത്തട്ടില്‍ നടന്ന പ്രാര്‍ത്ഥന പത്ത് മിനിറ്റോളം നീണ്ടു. കോവളം ബോണ്ട് ഓഷ്യന്‍ സഫാരി ക്ലബിലെയും ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് കൂട്ടായ്മയിലേയും സ്‌കൂബാ ഡൈവര്‍മാരാണ് കടലിനടില്‍ പ്രാര്‍ത്ഥന നടത്തിയത്.
കടലിന്റെ നെഞ്ചോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരടക്കം പതിനൊന്നുപേരാണ് പങ്കെടുത്തത്. ദുരന്തം മുന്‍ കൂട്ടിക്കണ്ട് കരുതല്‍ നടപടികള്‍ എടുക്കാത്തവരോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ പ്രാര്‍ത്ഥന. പത്തു പേരടങ്ങുന്ന സംഘമാണ് കടലിനടിയില്‍ പ്രാര്‍ഥിക്കാന്‍ ഇറങ്ങിയത്. ഓഖിയില്‍ കാണാതായവര്‍ക്കായി ആശങ്കയും ദുഖവുമൊഴിയാത്തെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ഈ പ്രാര്‍ത്ഥന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam