തമിഴ്നാട്ടിൽ ഒരു ആഴ്ചയ്ക്ക് ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ പൊതുഅവധി. എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം
ചെന്നൈ: കരുണാനിധിയുടെ മരണവാർത്തവൈകിട്ട് പുറത്തു വന്നത്തോടെ തന്നെ കരുണാനിധി ചികിത്സയിലുള്ള കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തുടനീളം കര്‍ശന സുരക്ഷാനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
തമിഴ്നാട്ടിൽ ഒരു ആഴ്ചയ്ക്ക് ദുഖാചരണം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ പൊതുഅവധി
എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം
ക്രമസമാധനനില ഡിജിപി വിലയിരുത്തുന്നു...
എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
സ്റ്റാലിന്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി
സ്റ്റാലിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയില്‍ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു
കരുണാനിധിയുടെ ഔദ്യോഗികവസതിയില്‍ നിന്നും കാറുകള്‍ മാറ്റുന്നു
രജാജിനഗറില്‍ മാധ്യമങ്ങള്‍ നിലയുറപ്പിച്ചു
ചെന്നൈ നഗരത്തില്‍ പലയിടത്തും കടകള്‍ അടയ്ക്കുന്നു. ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam