കസ്തൂരിരങ്കൻ അന്തിമ വിജ്ഞാപനം ഇനിയും വൈകും

Published : Aug 26, 2018, 08:33 AM ISTUpdated : Sep 10, 2018, 04:10 AM IST
കസ്തൂരിരങ്കൻ അന്തിമ വിജ്ഞാപനം ഇനിയും വൈകും

Synopsis

പശ്ചിമഘട്ട സംരക്ഷണത്തിനായി കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരങ്കൻ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 4452 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴുവാക്കി ഉടൻ അന്തിമ വിജ്ഞാപനം ഇറക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ അന്തിമ വിജ്ഞാപനം ഉടൻ ഇറക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു.  

ദില്ലി:കസ്തൂരിരങ്കന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഇറങ്ങുന്നത് ഇനിയും വൈകും. കേരളം നൽകിയ മാറ്റങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം മാത്രമേ ഇപ്പോൾ ഇറക്കൂവെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് കസ്തൂരിരങ്കനിൽ കരട് വിജ്ഞാപനം ഇറങ്ങുന്നത്. 

പശ്ചിമഘട്ട സംരക്ഷണത്തിനായി കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരങ്കൻ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 4452 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴുവാക്കി ഉടൻ അന്തിമ വിജ്ഞാപനം ഇറക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ അന്തിമ വിജ്ഞാപനം ഉടൻ ഇറക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയതാണ് കാരണം. കസ്തൂരി രങ്കൻ റിപ്പോര്‍ട്ടിന്മേല്‍ 2013 നവംബര്‍ 13ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്തൂരി രങ്കൻ ശുപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാൻ തീരുമാനിച്ചത്. അതിനായി 2014 മാര്‍ച്ച്  3നും, 2015 സെപ്റ്റംബര്‍ 4നും 2017 ഫെബ്രുവരി 22നും കരട് വിജ്ഞാപനങ്ങൾ ഇറങ്ങി.

ഇനിയും ഇതേപോലെ മറ്റൊരു കരട് വിജ്ഞാപനം കൂടിയാണ് അടുത്ത ആഴ്ച ഇറക്കാന്‍ പോകുന്നത്. ഇതോടെ കസ്തൂരി രങ്കൻ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ഇനിയും നീളുമെന്ന് ഉറപ്പായി. അതേസമയം പശ്ചിമഘട്ടത്തിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെുത്ത് കസ്തൂരി രങ്കൻ ശുപാര്‍ശകള്‍ മാറ്റംവരുത്താതെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്